കടലുണ്ടിയിൽ ലക്കി സോക്കർ ആലുവയ്ക്ക് പരാജയം. ഇന്ന് കടലുണ്ടി സെവൻസിന്റെ മൂന്നാം രാത്രിയിൽ പ്രാദേശിക ടീമായ എം കെ ബ്രദേഴ്സ് കൊട്ടപ്പറമ്പയാണ് ലക്കി സോക്കർ ആലുവയെ പരാജപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എം കെ ബ്രദേഴ്സിന്റെ വിജയം. ലക്കിസോക്കർ ആലുവയ്ക്ക് ഇത് തുടർച്ചയായ മൂന്നാം പരാജയമാണ്. നാളെ കടലുണ്ടി സെവൻസിൽ ഉഷാ തൃശ്ശൂർ ഫാൽകോൻ അതാണിക്കലിനെ നേരിടും.