സൂപ്പർ സ്റ്റുഡിയോയെ ലിൻഷ മണ്ണാർക്കാട് തകർത്തു, സെവൻസ് സീസണ് തുടക്കം

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ മത്സരത്തിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. ഇന്ന് പെരിന്തൽമണ്ണ കാദറിൽ സെവൻസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിൻഷ മണ്ണാർക്കാട് സൂപ്പർ സ്റ്റുഡിയോയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഗോളിയുടെ ഒരു പിഴവ് ആണ് ലിൻഷക്ക് ലീഡ് നൽകിയത്. ഷാഫി ആണ് സെവൻസ് സീസണിലെ ആദ്യ ഗോൾ നേടിയത്‌. ഫ്രീകിക്കിലൂടെ ജിൻഷാദ് ലിൻഷയുടെ രണ്ടാം ഗോൾ നേടി. ജിൻഷാദ് തന്നെയാണ് മൂന്നാം ഗോളും നേടിയത്.

ഒന്നര വർഷത്തിനു ശേഷം മടങ്ങി എത്തിയ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഗ്യാലറിയിൽ ജനം നിറയുന്ന കാണാൻ ആയി. നാളെ പെരിന്തൽമണ്ണയിൽ ഫിഫാ മഞ്ചേരിയും കെ ആർ എസ് കോഴിക്കോടുമാകും നേർക്കുനേർ വരുന്നത്.

Previous articleആസ്റ്റൺ വില്ലക്ക് എതിരെ ബ്രെന്റ്ഫോർഡിന്റെ തിരിച്ചുവരവ്
Next articleനാലു പരാജയങ്ങൾക്ക് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന് ലാലിഗയിൽ വിജയം