നാലു പരാജയങ്ങൾക്ക് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന് ലാലിഗയിൽ വിജയം

20220102 224526

ലാലിഗയിൽ 2022 വിജയത്തോടെ ആരംഭിക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനായി. ഇന്ന് റയോ വല്ലെകാനോയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അവസാന നാലു ലാലിഗ മത്സരങ്ങളിലും സിമിയോണിയുടെ ടീം പരാജയപ്പെട്ടിരുന്നു‌. ഇന്ന് ആംഗൽ കൊറേയയുടെ ഇരട്ട ഗോളുകൾ ആണ് അത്ലറ്റിക്കോയ്ക്ക് വിജയം നൽകിയത്‌. 28ആം മിനുട്ടിൽ കൊറേയ അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53ആം മിനുട്ടിൽ കൊറേയ രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് 32 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. ഒന്നാമതുള്ള റയൽ മാഡ്രിഡിനേക്കാൾ 14 പോയിന്റ് പിറകിലാണ് ലാലിഗ ചാമ്പ്യന്മാർ ഉള്ളത്. റയൊ വല്ലെകാനോ അഞ്ചാം സ്ഥാനത്ത് 30 പോയിന്റുനായി നിൽക്കുന്നു‌

Previous articleസൂപ്പർ സ്റ്റുഡിയോയെ ലിൻഷ മണ്ണാർക്കാട് തകർത്തു, സെവൻസ് സീസണ് തുടക്കം
Next articleഒരൊറ്റ ഗോളിൽ ചെന്നൈയിൻ ജംഷദ്പൂരിനെ വീഴ്ത്തി