തുവ്വൂരിലെ ആവേശ പോരിൽ ലിൻഷ മണ്ണാർക്കാടിന് വിജയം

- Advertisement -

ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന ത്രില്ലർ മത്സരത്തിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ അൽ ശബാബ് ആയിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ എതിരാളികൾ. മത്സരത്തിൽ 2 ഗോളിന് പിറകിൽ ‌നിന്ന അൽ ശബാബ് ശക്തമായി തിരിച്ചടിച്ചു കൊണ്ട് കളി 3-3ൽ എത്തിച്ചു. തുടർന്ന് നിശ്ചിത സമയം കഴിഞ്ഞ് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിലാണ് ലിൻഷ വിജയം ഉറപ്പിച്ചത്.

നാളെ തുവ്വൂരിൽ എ വൈ സി ഉച്ചാരക്കടവ് സൂപർ സ്റ്റുഡിയോയെ നേരിടും.

Advertisement