മണ്ണാർക്കാടിൽ ആതിഥേയരായ ലിൻഷാ മണ്ണാർക്കാടിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഫിറ്റ് വെൽ കോഴിക്കോടിനെ ആണ് ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം. അവസാന രണ്ടു മത്സരങ്ങളും വിജയിച്ച് മണ്ണാർക്കാട് എത്തിയ ഫിറ്റ്വെല്ലിന് പക്ഷെ ലിൻഷയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. ലിൻഷയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.