മങ്കടയിലെ സൂപ്പർ പോരട്ടത്തിൽ സമനില, ഫിഫയ്ക്ക് ഇത് ജയമില്ലാത്ത നാളുകൾ

മങ്കട അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന സൂപ്പർ പോരാട്ടത്തിലും ഫിഫാ മഞ്ചേരിക്ക് സമനില. ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഫിഫാ മഞ്ചേരിയും ആണ് മങ്കടയിൽ ഏറ്റുമുട്ടിയത്. ഗോൾരഹിത സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. മത്സരം വിജയികളെ കണ്ടെത്താൻ വേണ്ടി മറ്റൊരു ദിവസം വീണ്ടും നടത്തും. ഫിഫാ മഞ്ചേരിക്ക് അവസാന ആറു മത്സരങ്ങളിൽ ഇത് വിജയമില്ലാത്ത അഞ്ചാം മത്സരമാണ്. സീസണിലെ എട്ടാമത്തെ സമനിലയുമാണ് ഫിഫയ്ക്ക് ഇത്.