വണ്ടൂരിൽ ലിൻഷ മണ്ണാർക്കാടിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലത്തെ പരാജയത്തിൽ നിന്ന് ഇന്ന് തകർപ്പൻ ജയത്തോടെ ലിൻഷ കരകയറി. വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരിൽ ജവഹർ മാവൂരിനെയാണ് ലിൻഷ തോൽപ്പിച്ചത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. അവസാന നാലു മത്സരങ്ങളിൽ ലിൻഷയുടെ മൂന്നാം ജയമാണിത്.

നാളെ വണ്ടൂരിൽ അൽ ശബാബ് തൃപ്പനച്ചി ഫിറ്റ്വെൽ കോഴിക്കോടിനെ നേരിടും.