എടത്തനാട്ടുകരയിൽ ലിൻഷയ്ക്ക് ഗംഭീര വിജയം

- Advertisement -

ലിൻഷാ മണ്ണാർക്കാട് അവരുടെ ഈ സീസണിലെ മികച്ച ഫോം തുടരുകയാണ്. ഇന്ന് എടത്തനാട്ടുകരയിൽ നടന്ന മത്സരത്തിൽ ഫിറ്റ്വെൽ കോഴിക്കോടിനെതിരെ അനായാസ വിജയം തന്നെ നേടാൻ ലിൻഷയ്ക്ക് ആയി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. ഇന്ന് രണ്ട് ഗ്രൗണ്ടുകളിൽ കളിക്കാൻ ഇറങ്ങിയ ഫിറ്റ്വെൽ രണ്ട് ടൂർണമെന്റിൽ നിന്നും പുറത്താകുന്ന കാഴ്ചയാണ് കണ്ടത്.

നാളെ എടത്തനാട്ടുകരയിൽ അൽ മദീന ചെർപ്പുളശ്ശേരി സോക്കർ ഷൊർണ്ണൂരിനെ നേരിടും.

Advertisement