ആവേശ സെമിയിൽ ലിൻഷാ മെഡിക്കൽസ് സബാനെ മറികടന്നു

Newsroom

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് ആവേശ വിജയം. ഇന്നലെ സെമി ഫൈനൽ ലീഗിലെ മത്സരത്തിൽ സബാൻ കോട്ടക്കലിനെ നേരിട്ട ലിൻഷ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. തികച്ചും ആവേശ പോരാട്ടമാണ് ഇന്നലെ മഞ്ചേരിയിൽ കണ്ടത്.

തുടക്കത്തിൽ സുബൈറും ആല്വേസും നേടിയ ഗോളുകൾക്ക് ലിൻഷ തുടക്കത്തിൽ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്നു. പക്ഷെ ശക്തമായി തിരിച്ചുവന്ന സബാൻ ബെഞ്ചമിന്റെ ഇരട്ട ഗോളിന്റെ ബലത്തിൽ സബാൻ 2-2 എന്ന നിലയിൽ സമനില പിടിച്ചു.

പിന്നീട് ലിൻഷയുടെ രക്ഷകനായി കുംസൺ എത്തുകയായിരുന്നു. കുംസൺ നേടിയ ഗോളിൽ 3-2ന്റെ വിജയം ലിൻഷ ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial