കുപ്പൂത്തിലും ഫിഫാ മഞ്ചേരിക്ക് തോൽവി, ജയമില്ലാത്ത അഞ്ചാം മത്സരം

Newsroom

ഫിഫാ മഞ്ചേരിയുടെ കഷ്ടകാലം തുടരുന്നു. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലും ഫിഫ തോറ്റു. ഇന്ന് നടന്ന പോരാട്ടത്തിൽ പോരാട്ടത്തിൽ ടൗൺ എഫ് സു തൃക്കരിപ്പൂർ ആണ് ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. നേരത്തെ ഇരുവരും കുപ്പൂത്തിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ ആയിരുന്നു. എന്നിട്ട് ഇന്ന് വീണ്ടും കളി നടത്തുകയായിരുന്നു. ഫിഫാ മഞ്ചേരിക്ക് വിജയമില്ലാത്ത തുടർച്ചയായ അഞ്ചാം മത്സരമാണ്.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ സെമിയിൽ മദീന ചെർപ്പുളശ്ശേരി ഉഷാ തൃശ്ശൂരിനെ നേരിടും.,