സെക്കൻഡ് ഡിവിഷൻ ഗ്രൂപ്പുകളായി, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആരെന്ന് അറിയാം

സെക്കൻഡ് ഡിവിഷൻ ഐലീഗുകൾക്കായുള്ള ഗ്രൂപ്പുകൾ ആയി. മൂന്ന് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ഇത്തവണ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് മാത്രമെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ പങ്കെടുക്കുന്നുള്ളൂ. ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ചു ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ് സി, ഫതെഹ് ഹൈദരബാദ്, ഓസോൺ, സൗത്ത് യുണൈറ്റഡ്. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ റൗണ്ടിൽ മാത്രമേ കളിക്കാൻ സാധിക്കുകയുള്ളൂ. ഫൈനൽ റൗണ്ടിലേക്ക് ഐ എസ് എൽ റിസേർവ്സ് ടീമുകൾക്ക് എത്താൻ കഴിയില്ല.

ഗ്രൂപ്പുകൾ;

GroupA: Lonestar Kashmir, Hindustan FC, ARA FC, FC Goa, Bengaluru FC

Group B: Fateh Hyderabad FC, FC Ozone, South United, Kerala Blasters FC, Chennaiyin FC

Group C: Chhinga Veng, TRAU FC, New Barrackpore Rainbow, Mohammedan Sporting, ATK, Jamshedpur FC