അൽ മദീനയെ ഞെട്ടിച്ച് കെ ആർ എസ് കോഴിക്കോട്

Newsroom

മാവൂർ അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് അൽ മദീന ചെർപ്പുള്ളശ്ശേരിയെ ഞെട്ടിച്ചു. രണ്ടിനെതിരെ നാലു ഗോളുകളുടെ ജയമാണ് അൽ മദീനയ്ക്കെതിരെ കെ ആർ എസ് ഇന്ന് സ്വന്തമാക്കിയത്. സീസണിൽ ഇരുടീമുകളും തമ്മിലുള്ള ആദ്യ പോരാട്ടമായിരുന്നു ഇത്.

മാവൂരിൽ തോറ്റെങ്കിൽ കണ്ണൂർ കുഞ്ഞിമംഗലം സെവൻസിൽ അൽ മദീന ചെർപ്പുള്ളശ്ശേരി വിജയിച്ചു. ഇന്നലെ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ ആണ് മദീന പരാജയപ്പെടുത്തിയത്. ടോസിൽ ആയിരുന്നു വിജയം. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിൽ അവസാനിച്ച മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലും വിജയികളെ കണ്ടെത്താൻ ആയില്ല.

മറ്റു മത്സര ഫലങ്ങൾ;

കല്പകഞ്ചേരി;

ഫിഫാ മഞ്ചേരി 0-3 ലിൻഷാ മെഡിക്കൽസ്

ഇരിക്കൂർ;

അഭിലാഷ് 3-1 സോക്കർ സ്പോർടിംഗ്

കോട്ടക്കൽ;

സബാൻ 2-2 ബേസ് പെരുമ്പാവൂർ ( ബേസ് പെനാൾട്ടിയിൽ ജയിച്ചു)

കടപ്പടി;

അൽ മിൻഹാൽ 2-3 മെഡിഗാഡ് അരീക്കോട്

മണ്ണാർക്കാട്;

ഫിഫാ മഞ്ചേരി 3-2 ജയ എഫ് സി

മഞ്ചേരി;

ബ്ലാക്ക് 3-0 ഫിറ്റ് വെൽ

എടപ്പാൾ;

ജിംഖാന 3-3 ജവഹർ മാവൂർ ( പെനാൾട്ടിയിൽ ജിംഖാന വിജയിച്ചു)

എടക്കര;

എവൈസി 2-0 ജിംഖാന

ചെർപ്പുളശ്ശേരി;

ശാസ്ത 0-0 ഫ്രണ്ട്സ് മമ്പാട് ( ഫ്രണ്ട്സ് പെനാൾട്ടിയിൽ ജയിച്ചു)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial