ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽ നിന്ന് മാറ്റാൻ സാധ്യത

ഉക്രെയ്ൻ-റഷ്യ പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ യുവേഫ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ട്. കിഴക്കൻ ഉക്രെയ്നിലെ വിമതരുടെ നിയന്ത്രണത്തിലുള്ള രണ്ട് മേഖലകളിലേക്ക് റഷ്യ സൈന്യത്തെ അയച്ചത് യൂറോപ്പിൽ ആകെ പ്രതിസന്ധികൾ ഉയർത്തുന്നുണ്ട്.

യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ റഷ്യക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. തങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ ഏത് തീരുമാനവും യഥാസമയം എടുക്കുമെന്നും യുവേഫ പറഞ്ഞു. അശാന്തിയുടെ പശ്ചാത്തലത്തിൽ, റഷ്യയിൽ ഫൈനൽ നടത്താ‌ൻ യുവേഫ ശ്രമിക്കാനുള്ള സാധ്യത വളരെ കുറവാണ്.

പരമാധികാര രാജ്യങ്ങളെ ആക്രമിക്കുന്ന റഷ്യയിൽ ഫുട്ബോൾ ടൂർണമെന്റുകൾ നടത്തുന്നത് ശരിയല്ല എന്ന് ഹൗസ് ഓഫ് കോമൺസിൽ സംസാരിച്ച യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.