കൊയപ്പയിൽ ഫൈനൽ തേടി റോയൽ ട്രാവൽസ് എ വൈ സിക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് ആറു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് കൊയപ്പ സെവൻസിലാണ്. കൊയപ്പ സെവൻസിന്റെ സെമി ഫൈനലിലെ രണ്ടാം പാദത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടും എ വൈ സി ഉച്ചാരക്കടവും ആണ് നേർക്കുനേർ വരുന്നത്. നേരത്തെ നടന്ന ആദ്യ പാദ സെമിയിൽ റോയൽ ട്രാവൽസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന് വിജയിച്ചാൽ മാത്രമെ എ വൈ സിക്ക് ഫൈനൽ പ്രതീക്ഷ ഉണ്ടാവുകയുള്ളൂ. മെഡിഗാഡ് അരീക്കോട് നേരത്തെ തന്നെ കൊയപ്പയിൽ ഫൈനൽ ഉറപ്പിച്ചിരുന്നു.

ഫിക്സ്ചറുകൾ;

ഇരിക്കൂർ:
കെ ആർ എസ് vs സൂപ്പർ സ്റ്റുഡിയോ

തുവ്വൂർ;
മെഡിഗാഡ് അരീക്കോട് vs ഉഷാ തൃശ്ശൂർ

കുപ്പൂത്ത്;
അൽ മിൻഹാൽ vs സബാൻ കോട്ടക്കൽ

മാനന്തവാടി;
മത്സരമില്ല

കൊടുവള്ളി;
റോയൽ ട്രാവൽസ് vs എ വൈ സി ഉച്ചാരക്കടവ്

നിലമ്പൂർ;
അൽ മദീന vs കെ എഫ് സി കാളികാവ്

കാടപ്പടി;
ഫിറ്റുവെൽ vs ഫിഫാ മഞ്ചേരി