കോട്ടക്കൽ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിലേക്ക് ഫിഫാ മഞ്ചേരി യോഗ്യത നേടി. ഇന്നലെ നടന്ന സെമി ഫൈനലിൽ കെ എഫ് സി കാളിക്കാവിനെ തകർത്താണ് ഫിഫ ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ ജയം.
ഫിഫാ മഞ്ചേരിയുടെ സീസണിലെ മൂന്നാം ഫൈനലാണിത്. സീസണിൽ ഇതുവരെ കിരീടം ഉയർത്താൻ ഫിഫയ്ക്ക് ആയിട്ടില്ല. കഴിഞ്ഞ ദിവസം എടപ്പാളിൽ നടന്ന മത്സരത്തിലും ഫിഫാ മഞ്ചേരി കെ എഫ് സിയെ പരാജയപ്പെടുത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial













