ഇന്ന് വീണ്ടും ഡെർബി, പരാജയപ്പെട്ടാൽ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ അവസാനത്തേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് അഭിമാന പോരാട്ടമാണ്. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ചെന്നൈയിൻ ആണ്. കേരളത്തിന് പിറകിൽ ഐ എസ് എൽ ടേബിളിൽ ഉള്ള ഏക ടീം. അതുകൊണ്ട് തന്നെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് വിജയിച്ചേ തീരു. അടുത്തിടെയായി ഫോം കണ്ടെത്തിയ ചെന്നൈയിൻ കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചിരുന്നു.

ഇപ്പോൾ ലീഗിൽ ചെന്നയിന് 8 പോയന്റും കേരള ബ്ലാസ്റ്റേഴ്സിന് 11 പോയന്റുമാണ് ഉള്ളത്. ഇന്ന് കേരളം പരാജയപ്പെട്ടാൽ പോയന്റിൽ ചെന്നൈയിൻ കേരളത്തിനൊപ്പം എത്തും. അത് കേരളത്തെ പത്താം സ്ഥാനത്തേക്ക് താഴ്ത്തുകയും ചെയ്യും. നെലോ വിങാഡയ്ക്ക് കീഴിയിൽ ഇതുവരെ മെച്ചപ്പെട്ട പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത് എങ്കിലും ഒരു ജയം നേടാൻ ആയിട്ടില്ല. അവസാന മത്സരത്തിൽ ബെംഗളൂരുവിനെതിരെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.

ഇന്ന് സസ്പെൻഷനിൽ ഉള്ള പെസിച് ഇല്ലാതെ ആകും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. പരിക്ക് നാറി വരുന്ന അനസ് ആകും ഇൻ ജിങ്കന്റെ പങ്കാളിയാവുക. മറുവശത്ത് ചെന്നൈയിൻ നിരയിൽ സി കെ വിനീത്, ഹാളിചരൺ എന്നീ രണ്ട് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉണ്ടാകും. അവരെ കൊച്ചിയിൽ തിളങ്ങാൻ വിടാതിരിക്കേണ്ട ഉത്തരവാദിത്വം കൂടം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഇന്ന് ഉണ്ട്.

ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. ഇന്ന് ഗ്യാലറിയിൽ പഴയത് പോലെ ആരാധകർ എത്തുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ കരുതുന്നത്.