കർക്കിടാംകുന്നിൽ കിരീട പ്രതീക്ഷ സജീവമാക്കി സ്കൈ ബ്ലൂ എടപ്പാൾ. ഇന്ന് കർക്കിടാംകുന്നിൽ നടന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാടിനെ തോൽപ്പിച്ച് ആണ് സ്കൈ ബ്ലൂ എടപ്പാൾ അടുത്ത റൗണ്ടിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂവിന്റെ വിജയം. നാളെ കർക്കിടാംകുന്ന് സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി ശാസ്താ തൃശ്ശൂരിനെ നേരിടും.