കാളികാവ് അവസാനം വിജയവഴിയിൽ

Newsroom

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ കെ എഫ് സി കാളികാവിന് വിജയം. ഇന്ന് സോക്കഫ് ഷൊർണ്ണൂരിനെ നേരിട്ട കെ എഫ് സി കാളികാവ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സീസണിൽ കാളികാവിന്റെ ആദ്യ ജയമാണിത്. ഇതിനു മുമ്പ് കളിച്ച രണ്ട് മത്സരങ്ങളും കാളികാവ് പരാജയപ്പെട്ടിരുന്നു. സോക്കർ ഷൊർണ്ണൂരിന് ഇത് സീസണിൽ നാലു മത്സരങ്ങൾക്ക് ഇടയിൽ ഉള്ള മൂന്നാം തോൽവിയുമാണ്.

നാളെ മമ്പാടിന്റെ മൈതാനത്ത് സബാൻ കോട്ടക്കൽ എഫ് സി പെരിന്തൽമണ്ണയെ നേരിടും