കാദറലി സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ഡിസംബർ 22 മുതൽ, ഫിക്ച്ചർ പ്രകാശനം ചെയ്തു

ഡിസംബർ അവസാന വാരത്തിൽ പെരിന്തൽമണ്ണ നെഹറു ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന നാല്പത്തി എട്ടാമത് കാദർ & മുഹമ്മദലി മെമ്മൊറിയൽ അഖിലേന്ത്യാ സവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന്റെ ഫിക്ച്ചർ പുറത്തിറക്കി. പെരിന്തൽമണ്ണ സബ്ബ്  കലക്ടർ കെ എസ് അജ്ഞു  ഐഎഎസ്  ഫിക്ച്ചർ പ്രകാശന കർമ്മം നിർവ്വഹിച്ചു.   ചടങ്ങിൽ  കാദറലി ക്ലബ് പ്രസിഡണ്ട് ചട്ടിപ്പാറ മുഹമ്മദലി, ജന.സെക്രട്ടറി പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസ്സൻ, ജോളി ജെയിംസ്, എച്ച് മുഹമ്മദ് ഖാൻ, യൂസ്ഫ് രാമപുരം, എം കെ കുഞ്ഞയമ്മു, എം. അസീസ് ,നാസർ എന്നിവർ സംബന്ധിച്ചു.

അഖിലേന്ത്യാ സെവൻസിലെ പ്രമുഖരായ ഇരുപത് ടീമുകളാണ് ഇക്കുറി കാദറലി ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ആദ്യ മത്സരത്തിൽ കരുത്തരായ മെഡിഗാർഡ് അരിക്കോടും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്ടും ആകും ഏറ്റുമുട്ടുക. ഡിസംബർ 22ആണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

Loading...