കാദറലി സെവൻസ്; നാളെ ഫൈനൽ

Newsroom

കാദറലി ട്രോഫി ഫുട്ബാൾ ഫൈനലിൽ നാളെ സ്കൈ ബ്ലൂ എടപ്പാളും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും പരസ്പരം ഏറ്റുമുട്ടും. അഖിലേന്ത്യാ സെവൻസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒരു ടൂർണമെന്റായ കാദറലി സെവൻസിലെ കിരീടം ആരു നേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സെവൻസ് പ്രേമികൾ. ഇത് കാദറി സെവൻസിന്റെ 51ആം പതിപ്പാണ്‌.

കാദറലി 24 01 14 14 36 41 243

ഇന്നലെ നടന്ന സെമി ഫൈനലിൽ കെ എം ജി മാവൂരിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ
കലാശക്കളിയിലേക്ക് യോഗ്യത നേടിയത്.സൂപ്പർ സ്റ്റുഡിയോ നേരത്തെ കാദറലി സെവൻസിന്റെ മുൻ റൗണ്ടുകളിൽ എഫ് സി പെരിന്തൽമണ്ണ, സോക്കർ ഷൊർണ്ണൂർ, ലിൻഷ മണ്ണാർക്കാട് എന്നിവരെയും പരാജയപ്പെടുത്തിയിരുന്നു.

സ്കൈ ബ്ലൂ എടപ്പാൾ ESSA ബെയ്സ് പെരുമ്പാവൂരിനെയാണ് സെമിയിൽ തോൽപ്പിച്ചത്. മെഡിഗാഡ് അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി എന്നിവരെയാണ് സ്കൈ ബ്ലൂ മുൻ റൗണ്ടുകളിൽ തോൽപ്പിച്ചത്.