സഞ്ജുവിനെ പുറത്തിരുത്തി, പകരം കളിപ്പിച്ച ജിതേഷ് ശർമ്മ ഡക്കിൽ പുറത്ത്

Newsroom

Picsart 23 08 08 10 10 28 957
Download the Fanport app now!
Appstore Badge
Google Play Badge 1

സഞ്ജു സാംസണെ പുറത്തിരുത്താനുള്ള ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനം വീണ്ടും വിമർശനങ്ങൾ കേൾക്കുകയാണ്. അഫ്ഗാനെതിരായ രണ്ട് മത്സരങ്ങളിലും ജിതേഷ് ശർമ്മയെ ആയിരുന്നു സഞ്ജുവിന് പകരം ഇന്ത്യ ആദ്യ ഇലവനിൽ എടുത്തത്. ആദ്യ മത്സരത്തിൽ ജിതേഷ് 20 പന്തിൽ 31 റൺസ് എടുത്തിരുന്നു. അതും അഫ്ഗാൻ ഫീൽഡ് ക്യാച്ചുകൾ വിട്ടത് കൊണ്ടായിരുന്നു‌. ഇന്ന് പക്ഷെ ജിതേഷിന് ഒരു റൺ പോലും എടുക്കാൻ ആയില്ല.

സഞ്ജു 24 01 11 22 26 01 978

നേരിട്ട രണ്ടാം പന്തിൽ തന്നെ അനാവശ്യ ഷോട്ട് കളിച്ച് ജിതേഷ് ശർമ്മ ക്രീസ് വിട്ടു. ആദ്യ പന്തിൽ ഒരു എൽ ബി ഡബ്യു അപ്പീലിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ആയിരുന്നു ജിതേഷ് അടുത്ത പന്തിൽ തന്നെ ഔട്ടായത്. ഇനി മൂന്നാം ടി20യിലും ഇന്ത്യ ജിതേഷിനെ ആണോ കളിപ്പിക്കുക എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. അവസാന കളിയിലും സഞ്ജുവിനെ പുറത്തിരുത്തിയാൽ പിന്നെ സഞ്ജു ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ എത്തുമെന്ന സ്വപ്നം കാണുന്നതിൽ അർത്ഥമില്ലാതെയാകും. ഇന്ത്യൻ മാനേജ്മെന്റ് സഞ്ജുവിനെ അവഗണിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് കരുതേണ്ടി വരും.