ജയ തൃശ്ശൂരിന് സീസണിലെ ആദ്യ ജയം

Newsroom

ജയ എഫ് സി തൃശ്ശൂരിന് ഈ സെവൻസ് സീസണിലെ ആദ്യ ജയം. ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിലാണ് ജയ തൃശ്ശൂർ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ഇന്ന് എഫ് ഐ കൊണ്ടോട്ടി ആയിരുന്നു ജയയുടെ എതിരാളികൾ. മത്സരം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയ തൃശ്ശൂർ വിജയിച്ചു. ജയ തൃശ്ശൂർ ഇതിനു മുമ്പ് സീസണിൽ ഒരു മത്സരം മാത്രമെ കളിച്ചിരുന്നുള്ളൂ. മറുവശത്ത് കൊണ്ടോട്ടിക്ക് ഇത് സീസണിൽ കളിച്ച എട്ടു മത്സരങ്ങൾക്ക് ഇടയിലെ ആറാം തോൽവി ആണ്.

നാളെ മൊറയൂറിൽ കെ ആർ എസ് കോഴിക്കോട് അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.