മഞ്ചേരിയിൽ ജവഹർ മാവൂർ സെമി ഫൈനലിൽ

Newsroom

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ കിരീടം നേടാമെന്ന് പ്രതീക്ഷ നിലനിർത്തി ജവഹർ മാവൂർ. ഇന്ന് മഞ്ചേരി സെവൻസിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ അൽ ശബാബിനെ തോൽപ്പിച്ച ജവഹർ മാവൂർ സെമി ഫൈനൽ ഉറപ്പിച്ചു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് ജവഹർ മാവൂർ വിജയിച്ചത്. സീസണിൽ ഇതിനു മുമ്പ് ഒരു കിരീടം മാത്രം നേടിയിട്ടുള്ള ജവഹർ മാവൂർ രണ്ടാം കിരീടമാണ് മഞ്ചേരിയിൽ ലക്ഷ്യമിടുന്നത്.

ഇന്ന് മഞ്ചേരി സെവൻസിൽ മെഡിഗാഡ് അരീക്കീട് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.