അൽ മദീനയെ പെനാൽട്ടിയിൽ വീഴ്ത്തി ജവഹർ മാവൂർ സെമിയിൽ

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ വീഴ്ത്തി കൊണ്ട് ജവഹർ മാവൂർ കൽപ്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ജവഹർ അൽ മദീനയെ തോൽപ്പിച്ചത്. കളിയുടെ ആദ്യ പകുതിയിൽ ആസിഫിലൂടെ മാവൂർ ലീഡെടുത്തു. രണ്ടാം പകുതിയിൽ മദീന സമനില കണ്ടെത്തി കളി 1-1 എന്ന നിലയിൽ അവസാനിപ്പിച്ചു. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ മാവൂർ മികവ് തെളിയിക്കുക ആയിരുന്നു‌.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഷൂട്ടേഴ്സ് പടന്ന എഫ് സി കൊണ്ടോട്ടിയെ തകർത്തു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് ഷൂട്ടേഴ്സ് കൊണ്ടോട്ടിയെ തോൽപ്പിച്ചത്‌. കഴിഞ്ഞ ദിവസം സമാന സ്കോറിന് ഷൂട്ടേഴ്സ് , എ എഫ് സി അമ്പലവയലിനേയും തോൽപ്പിച്ചിരുന്നു.

കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഉഷാ എഫ് സി തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം. ഉഷ സീസണിൽ ആദ്യമായാണ് ലിൻഷയെ പരാജയപ്പെടുത്തുന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്നാഹ മത്സരങ്ങള്‍ കളിക്കാത്തത് തിരിച്ചടിയായി: വെംഗസര്‍ക്കാര്‍
Next articleതുവ്വൂരിൽ റോയൽ ട്രാവൽസ് ഫൈനലിൽ