ഇരിക്കൂർ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിവസം വിജയം സബാൻ കോട്ടക്കലിനൊപ്പം. ഇന്ന് നടന്ന മത്സരത്തിൽ ജവഹർ മാവൂരിനെയാണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. ഈ സീസണിലെ ദയനീയ ഫോം ജവഹർ മാവൂർ ഇരിക്കൂറും തുടരുന്നതാണ് കാണാൻ കഴിഞ്ഞത്.

നാളെ ഇരിക്കൂർ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി അഭിലാഷ് കുപ്പൂത്തിനെ നേരിടും.