ഇരിക്കൂർ സെവൻസിൽ നിന്ന് അൽ മദീന ചെർപ്പുളശ്ശേരി പുറത്ത്

Newsroom

ഇരിക്കൂർ സെവൻസിന്റെ മൂന്നാം ദിവസം വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരി പുറത്തേക്കു പോകുന്ന കാഴ്ചയാണ് കണ്ടത്. ഇന്ന് നടന്ന മത്സരത്തിൽ ഉഷാ തൃശ്ശൂർ ആണ് അൽ മദീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് അൽ മദീന ചെർപ്പുളശ്ശേരി.

നാളെ ഇരിക്കൂർ സെവൻസിൽ ഫിഫാ മഞ്ചേരി ലിൻഷാ മണ്ണാർക്കാടിനെ നേരിടും.