ഇരിക്കൂർ സെവൻസിൽ ഇന്ന് ഫൈനൽ

- Advertisement -

ഇരിക്കൂർ അഖിലേ‌ന്ത്യാ സെവൻസിൽ ഫൈനൽ ഇന്ന് നടക്കും. എഫ് സി തൃക്കരിപ്പൂരും ഉദയ അൽ മിൻഹാൽ വളാഞ്ചേരിയുമാണ് ഫൈനലിൽ ഇന്ന് ഏറ്റുമുറ്റുക. രണ്ട് പാദമുള്ള സെമി ഫൈനലിൽ 2-1 എന്ന അഗ്രിഗേറ്റ് സ്കോറിന് അഭിലാഷ് കുപ്പൂത്തിനെ തോൽപ്പിച്ച് ആണ് തൃക്കരിപ്പൂർ ഫൈനലിലേക്ക് കടന്നത്. ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ച് ആയിരുന്നു അൽ മിൻഹാൽ വളാഞ്ചേരി ഫൈനൽ ഉറപ്പിച്ചത്.

ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്. ആദ്യ ഫൈനലിൽ റണ്ണേഴ്സ് അപ്പായി മടങ്ങാനായിരുന്നു തൃക്കരിപ്പൂരിന്റെ വിധി. അതാവർത്തിക്കാതെ ഇരിക്കാനാകും തൃക്കരിപ്പൂരിന്റെ ഇന്നത്തെ ശ്രമം. സീസണിലെ രണ്ടാം കിരീടമാണ് അൽ മിൻഹാൽ ലക്ഷ്യമിടുന്നത്. സീസണിൽ ഇതിനു മുമ്പ് ഒരു തവണ മാത്രമെ തൃക്കരിപ്പൂരും വളാഞ്ചേരിയും കളിച്ചിട്ടുള്ളൂ അന്ന് ജയം തൃക്കർപ്പൂരിനായുരുന്നു.

Advertisement