തുടർച്ചയായ രണ്ടാം ദിവസവും വമ്പന്മാരെ ഫ്രണ്ട്സ് മമ്പാട് പരാജയപ്പെടുത്തി. ഇന്നലെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു ഫ്രണ്ട്സ് മമ്പാടിന്റെ തകർപ്പൻ പ്രകടനം. റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിട്ട ഫ്രണ്ട്സ് മമ്പാട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. കഴിഞ്ഞ ദിവസം സബാൻ കോട്ടക്കലിനെയും ഫ്രണ്ട്സ് മമ്പാട് പരാജയപ്പെടുത്തിയിരുന്നു.
നാളെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും.













