ഫിഫാ മഞ്ചേരിയുടെ സീസണ് രാജകീയ തുടക്കം, ആദ്യ കളിയിൽ തന്നെ ആറു ഗോളുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫാ മഞ്ചേരി ആരാധകരുടെ പച്ച കുപ്പായക്കാരുടെ സീസണിലെ ആദ്യ മത്സരം കാണാനുള്ള കാത്തിരിപ്പിന് ഇന്നായിരുന്നു അവസാനമാായത്. ആ കാത്തിരിപ്പ് വെറുതെയും ആയില്ല. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഇറങ്ങിയ ഫിഫാ മഞ്ചേരി തകർപ്പൻ ജയമാണ് സ്വന്തമാകിയത്. ആറു ഗോളുകളാണ് ഫിഫ ഇന്ന് അടിച്ചു കൂട്ടിയത്. ഇന്ന് എഫ് സി കൊണ്ടോട്ടിയെ നേരിട്ട ഫിഫാ മഞ്ചേരി രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് വിജയിച്ചത്.

ഫിഫാ മഞ്ചേരിക്കു വേണ്ടി ഫിലിപ്പ് ഹാട്രിക്ക് നേടി. ഫ്രാൻസിസ് ഇരട്ട ഗോളുകളും ജൂനിയർ ഫ്രാബ്സിസ് ഒരു ഗോളും ഇന്നത്തെ കളിയിൽ നേടി. നാളെ എടത്തനാട്ടുകരയിൽ സബാൻ കോട്ടക്കൽ ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

Fanport ©