കൊപ്പം സെവൻസിൽ നടന്ന ശക്തരുടെ പോരാട്ടത്തിൽ ഫിഫാ മഞ്ചേരിക്ക് വൻ തോൽവി. സബാൻ കോട്ടക്കലും ഫിഫാ മഞ്ചേരിയും തമ്മിൽ കൊപ്പം സെവൻസിന്റെ സെമി ലീഗിൽ നടന്ന മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സബാൻ കോട്ടക്കൽ വിജയിച്ചത്. സെമി ലീഗിൽ വിജയമില്ലാത്ത ഫിഫാ മഞ്ചേരിയുടെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ മദീനയോട് ഫിഫ സമനില വഴങ്ങിയിരുന്നു. രണ്ടിൽ രണ്ടും ജയിച്ച സബാൻ കോട്ടക്കൽ ആണ് ഇപ്പോൾ സെമി ലീഗിൽ ഒന്നാമത് ഉള്ളത്.