റൊണാൾഡോയ്ക്ക് 19ആം ഗോൾ, യുവന്റസിന് 21ആം ജയം

ഇറ്റാലിയൻ ലീഗിലെ റൊണാൾഡോയുടെയും യുവന്റസിന്റെയും വേട്ട തുടരുന്നു. ഇന്ന് ലീഗിൽ ഫ്രോസിനോണിയെ നേരിട്ട യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്ത ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് താരമായത്.

കളിയുടെ ആറാം മിനുട്ടിൽ ഡിബാലയുടെ ഗോളായിരുന്നി റൊണാൾഡോ ഒരുക്കി കൊടുത്തത്. റൊണാൾഡോയുടെ സീസണിലെ എട്ടാമത്തെ അസിസ്റ്റായിരുന്നു ഇത്. ലീഗിൽ അസിസ്റ്റുകളുടെ എണ്ണത്തിലും റൊണാൾഡോ ഇതോടെ ആദ്യമെത്തി. കളിയുടെ 17ആം മിനുട്ടിൽ ബൊണൂചിയിലൂടെ യുവന്റസ് രണ്ടാം ഗോൾ നേടി. രണ്ടാ പകുതിയിൽ ആയിരുന്നു റൊണാൾഡോയുടെ ഗോൾ. റൊണാൾഡോയുടെ ലീഗിലെ 19ആം ഗോളായിരുന്നു ഇത്.

ഈ ജയം യുവന്റസിന്റെ ലീഗിലെ 21ആം ജയമാണ്. ഈ ജയങ്ങൾ അടക്കം 66 പോയന്റുമായി ബഹുദൂരം മുന്നിലാണ് യുവന്റസ് ഇപ്പോൾ ഇറ്റലിയിൽ ഉള്ളത്