തുവ്വൂർ സെമിയിൽ ഫിഫാ മഞ്ചേരിക്ക് വിജയം

തുവ്വൂർ അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ലീഗ് മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്നലെ ഉദയ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിട്ട ഫിഫ മഞ്ചേരി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സെമി ഫൈനൽ ആദ്യ ലീഗ് മത്സരത്തിൽ റോയൽ ട്രാവൽസ് എഫ് സിയോട് ഫിഫാ മഞ്ചേരി പരാജയപ്പെട്ടിരുന്നു. സീസണിൽ ഇത് രണ്ടാം തവണയാണ് അൽ മിൻഹാൽ ഫിഫയുടെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങുന്നത്.

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ ഷൂട്ടേഴ്സ് പടന്ന സെമി ഫൈനലിലേക്ക് കടന്നു‌. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ എ എഫ് സി അമ്പലവയലിനെ തോൽപ്പിച്ചാണ് ഷൂട്ടേഴ്സ് സെമി ഉറപ്പിച്ചത്‌. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജയം..

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ റോയൽ ട്രാവൽസ് എഫ് സിയും ജയിച്ചു. എ വൈ സി ഉച്ചാരക്കടവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റോയൽ ട്രാവൽസ് കൊണ്ടോട്ടിയിൽ വെച്ച് തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആൽവേസിന്റെ ഹാട്രിക്കിൽ ലിൻഷയ്ക്ക് മിന്നും ജയം
Next articleകളി തടസ്സപ്പെടുത്തി മഴ, ന്യൂസിലാണ്ടിനു രണ്ട് വിക്കറ്റ് നഷ്ടം