ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് യുണൈറ്റഡ് എഫ് സി നെല്ലികുത്ത് ചാമ്പ്യൻസ്

Newsroom

Picsart 23 03 20 01 07 20 025
Download the Fanport app now!
Appstore Badge
Google Play Badge 1

യുണൈറ്റഡ് എഫ് സി നെല്ലികുത്തിന് അഖിലേന്ത്യാ സെവൻസിൽ ഒരു കിരീടം കൂടെ. പൂക്കാട്ടിരി വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചാണ് യുണൈറ്റഡ് എഫ് സി നെല്ലികുത്ത് കിരീടം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് നെല്ലികുത്ത് വിജയിച്ചത്. യുണൈറ്റഡ് എഫ് സി നെല്ലികുത്തിന്റെ ഈ സീസണിലെ നാലാം കിരീടമാണിത്.

യുണൈറ്റഡ് 23 03 20 01 07 33 841

അവർ ഈ സീസണിൽ അഞ്ചു ഫൈനൽ കളിച്ചപ്പോൾ നാലിലും വിജയിച്ചു. ഫിഫ മഞ്ചേരിക്ക് ആകട്ടെ ഇത് സീസണിലെ നാലാം ഫൈനൽ പരാജയമാണ്. യുണൈറ്റഡ് എഫ് സി സെമി ഫൈനലിൽ അൽ മദീനയെ ആയിരുന്നു പരാജയപ്പെടുത്തിയത്.