സെവൻസിലെ എൽ ക്ലാസികോയിൽ ഫിഫാ മഞ്ചേരിക്ക് വമ്പൻ ജയം

- Advertisement -

അഖിലേന്ത്യാ സെവൻസിലെ വമ്പൻ ശക്തികളായ ഫിഫാ മഞ്ചേരിയും അൽ മദീന ചെർപ്പുളശ്ശേരിയും ഈ സീസണിൽ ആദ്യമായി നേർക്കുനേർ വന്ന മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് തകർപ്പൻ വിജയം. നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന സെവൻസ് ഫുട്ബോളിലെ എൽ ക്ലാസിക്കോ എന്നു വിശേഷിപ്പിക്കുന്ന ഈ പോരിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി ഇന്ന് വിജയിച്ചത്. വണ്ടൂർ അഖിലേന്ത്യാ സെവൻസിലെ സെമി ലീഗിലായിരുന്നു ഫിഫയും അൽ മദീനയും നേർക്കുനേർ വന്നത്.

പതുക്കെ തുടങ്ങിയ കളിയിൽ ഷാനവാസിന്റെ ഹെഡറിലൂടെയാണ് ഫിഫാ മഞ്ചേരി ഗോൾ വേട്ട തുടങ്ങിയത്. പിന്നീട് ഫിഫയ്ക്ക് ഗോൾ അടിക്കാനെ നേരമുണ്ടായിരുന്നുള്ളൂ. ഈ പരാജയം അൽ മദീനയുടെ ഫൈനൽ പ്രതീക്ഷയ്ക്കും വലിയ തിരിച്ചടിയായി.

അവസാന 10 ഫിഫാ മഞ്ചേരി – അൽ മദീന ചെർപ്പുള്ളശ്ശേരി പോരാട്ടത്തിൽ ഫിഫയുടെ രണ്ടാം ജയം മാത്രമാണിത്. ഫിഫാ മഞ്ചേരി മദീനക്കെതിരായ അവസാന 9 മത്സരങ്ങളിൽ ആകെ നേടിയത് 4 ഗോളുകൾ ആയിരുന്നു. അത്രയും ഗോളുകൾ ഇന്ന് ഒരൊറ്റ രാത്രി കൊണ്ട് അടിക്കാൻ ഫിഫയ്ക്കായി.

Advertisement