വേങ്ങര അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലക്കി സോക്കർ കോട്ടപ്പുറത്തെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3നാണ് ഫിഫാ മഞ്ചേരി വിജയിച്ചത്. നാളെ അവസാന ക്വാർട്ടറിൽ റിയൽ എഫ് സി തെന്നല കെ ആർ എസ് കോഴിക്കോടിനെ നേരിടും.