ഫിഫാ മഞ്ചേരി വിജയം തുടരുന്നു

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി വിജയം തുടരുന്നു. ഇന്ന് പിണങ്ങോട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് ഫിഫാ മഞ്ചേരി തകർത്തത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. തിങ്ങി നിറഞ്ഞ ഗ്യാലറിക്ക് മികച്ചൊരു മത്സരം തന്നെ ഫിഫ വിരുന്നായി ഒരുക്കി.

ഫിഫാ മഞ്ചേരിക്ക് ഈ ജയത്തോടെ സീസണിൽ കളിച്ച രണ്ടു മത്സരങ്ങളിലും വിജയമായി. നേരത്തെ ഒതുക്കുങ്ങലിൽ ജിംഖാന തൃശ്ശൂരിനെയും ഫിഫാ മഞ്ചേരി തോൽപ്പിച്ചിരുന്നു‌ നാളെ പിണങ്ങോട് സെവൻസിൽ ബെയ്സ് പെരുമ്പാവൂർ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും

Advertisement