കൊണ്ടോട്ടിയിൽ ഫിഫാ മഞ്ചേരി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊണ്ടോട്ടിയിൽ ഫിഫാ മഞ്ചേരി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ സൂപ്പർ സ്റ്റുഡിയോ തകർത്തു കൊണ്ടാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ആദ്യ പാദത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. സീസണിൽ ഇതുവരെ ഒരിക്കൽ പോലും സൂപ്പർ സ്റ്റുഡിയോക്ക് ഫിഫയെ തോൽപ്പിക്കൻ ആയിട്ടില്ല.

ഫിഫാ മഞ്ചേരിയുടെ സീസണിലെ ഏഴാം ഫൈനലാണിത്. സീസണിലെ മൂന്നാം കിരീടമാകും ഫിഫ കൊണ്ടോട്ടിയിൽ ലക്ഷ്യമിടുന്നത്. ഫൈനലിൽ കെ ആർ എസ് കോഴിക്കോട് ആകും എതിരാളികൾ.
ഇന്നലെ ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ചായിരുന്നു കെ ആർ എസ് കോഴിക്കോട് ഫൈനലിൽ എത്തിയത്.