ഫിഫയ്ക്ക് വീണ്ടും സമനില

ഫിഫാ മഞ്ചേരിയും സമനിലകളും ഈ സീസണിലെ തുടർകഥയാവുകയാണ്. ഇന്ന് മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിലെ മത്സരത്തിലും ഫിഫാ മഞ്ചേരി സമനില വഴങ്ങി. ഇന്ന് ജയ എഫ് സി തൃശ്ശൂർ ആയിരുന്നു ഫിഫയുടെ എതിരാളികൾ. മത്സരം 2-2 എന്ന സമനിലയിൽ ആണ് അവസാനിച്ചത്. തുടർച്ചയായ രണ്ടാം രാത്രിയാണ് ഫിഫ സമനില വഴങ്ങുന്നത്. ഇന്നത്തേത് അടക്കം സീസണിൽ ആറ് സമനിലകൾ ആയി ഫിഫയ്ക്ക്. ഇന്നത്തെ മത്സരം മറ്റിരു ദിവസം വിജയികളെ കണ്ടെത്താൻ വേണ്ടി നടത്തും.

നാളെ മണ്ണാർക്കാട് സെവൻസിൽ സബാൻ കോട്ടക്കൽ ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

Previous articleസിറ്റി യുവ താരം ഇനി റയലിന് സ്വന്തം
Next articleഫിറ്റ്വെൽ കോഴിക്കോടിന് തുടർ വിജയം