തുവ്വൂരിലും ഫിഫാ മഞ്ചേരിയെ തറപറ്റിച്ച് അൽ മദീന ചെർപ്പുളശ്ശേരി

- Advertisement -

സെവൻസിൽ എൽ ക്ലാസികോയിൽ വീണ്ടും അൽ മദീനയ്ക്ക് വിജയം. ഇന്ന് തുവ്വൂർ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ആണ് സെവൻസിലെ വമ്പന്മാർ വീണ്ടും നേർക്കുനേർ വന്നത്. സെവൻസിലെ എൽ ക്ലാസികോ എന്ന് അറിയപ്പെടുന്ന പോരിൽ ഫിഫാ മഞ്ചേരിയും അൽ മദീനയും നേർക്കുനേർ വന്നപ്പോൾ ഗ്യാലറി നിറഞ്ഞിരുന്നു. ഇന്ന് നടന്ന പോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ മദീന ഫിഫാ മഞ്ചേരിയെ വീഴ്ത്തിയത്.

മദീനയ്ക്ക് വേണ്ടി ബെല്ലാക്ക് ഗോളുമായി തിളങ്ങി. അവസാനം എടത്തനാട്ടുകരയിൽ വെച്ച് ഏറ്റുമുട്ടിയപ്പോഴും അൽ മദീനയ്ക്ക് ഒപ്പം ആയിരുന്നു വിജയം നിന്നത്. സീസണിൽ ഫിഫയും മദീനയും ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടി. മദീന രണ്ട് മത്സരങ്ങളും ഫിഫ ഒരു മത്സരവും വിജയിച്ചു. ഫെബ്രുവരി 21നാകും ഇരുവരും തമ്മിലുള്ള രണ്ടാം പാദ സെമി നടക്കുക.

Advertisement