സാബ് ഇന്റീരിയേഴ്സിന് 98 റണ്‍സ് വിജയം

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി സാബ് ഇന്റീരിയേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ടിസിഎസ് യംഗിസ്ഥാനെതിരെ ടീം 98 റണ്‍സിന്റെ ആധികാരിക ജയം ഉറപ്പാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സാബ് 20 ഓവറില്‍ 186/6 എന്ന കൂറ്റന്‍ സ്കോര്‍ നേടി.

57 റണ്‍സ് നേടിയ ജിത്തു ബാബുജിയ്ക്കൊപ്പം ഷിനു(22), ആകര്‍ഷ്(26) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ 30 റണ്‍സ് എക്സ്ട്രാസ് ഇനത്തില്‍ ടീമിന് ലഭിച്ചു. ടിസിഎസിന് വേണ്ടി അനീഷ് വീടി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിഎസ് 17.1 ഓവറില്‍ 88 റണ്‍സിന് ഓള്‍ഔട്ട് ആയി. സാബിന് വേണ്ടി അക്ഷയ് സിഎസ് 3.1 ഓവറില്‍ 9 റണ്‍സ് നല്‍കി 4 വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ശ്യാം കുമാറിന് രണ്ട് വിക്കറ്റും ലഭിച്ചു. 18 റണ്‍സ് നേടിയ അനീഷ് വീടി ആണ് ടിസിഎസിന്റെ ടോപ് സ്കോറര്‍.

Advertisement