അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി വിജയം തുടരുന്നു. ഇന്നലെ വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ വിജയിച്ച ഫിഫാ മഞ്ചേരി ഇന്ന് പെരിന്തൽമണ്ണയിലാണ് വിജയം ആവർത്തിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ അഭിലാഷ് എഫ് സി കുപ്പൂത്തിനെ ആണ് ഫിഫാ മഞ്ചേരി വീഴ്ത്തിയത്. ഒന്നിനെതിരെരണ്ടു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം. സീസണിൽ ഇതുവരെ നടന്ന ഏഴു മത്സരങ്ങളിൽ ആറും ഫിഫാ മഞ്ചേരി വിജയിച്ചു. നാളെ പെരിന്തൽമണ്ണ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഉഷാ തൃശ്ശൂരിനെ നേരിടും.