പിണങ്ങോട് സെവൻസിൽ അൽ മദീനയെ തോൽപ്പിച്ച് ബെയ്സ് പെരുമ്പാവൂർ ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിലെ ആദ്യ ഫൈനൽ ബെയ്സ് പെരുമ്പാവൂർ ഉറപ്പിച്ചു. ഇന്ന് പിണങ്ങോട് ഗ്രൗണ്ടിലാണ് ബെയ്സ് പെരുമ്പാവൂർ ഫൈനലിലേക്ക് കടന്നത്. ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ അൽ മദീനയെ ആണ് ബെയ്സ് പെരുമ്പാവൂർ പരാജയപ്പെടുത്തിയത്‌. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ക്വാർട്ടററിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചായിരുന്നു ബെയ്സ് പെരുമ്പാവൂർ സെമിയിലേക്ക് എത്തിയത്‌.

നാളെ പിണങ്ങോട് നടക്കുന്ന രണ്ടാം സെമി മത്സരത്തിൽ സബാൻ കോട്ടക്കൽ കെ ആർ എസ് കോഴിക്കോടിനെ നേരിടും.