ഫിഫ മഞ്ചേരിക്ക് മുന്നിൽ വീണ്ടും ഇരയായി എഫ് സി കൊണ്ടോട്ടി

Newsroom

സെവൻസിൽ ഇന്ന് ആറു മത്സരങ്ങൾ നടക്കും. വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് വീണ്ടും ഫിഫാ മഞ്ചേരിയും എഫ് സി കൊണ്ടോട്ടിയും നേർക്കുനേർ ഇറങ്ങും. ഫിഫാ മഞ്ചേരിക്ക് ഫിക്സ്ചർ എളുപ്പമാക്കാൻ വേണ്ടി ദുർബല ടീമുകളെ നൽകുന്നു എന്ന വിവാദം ഉയരുന്നതിനിടെയാണ് കൊണ്ടോട്ടി വീണ്ടും ഫിഫയുമായി ഏറ്റുമുട്ടുന്നത്. സീസണിൽ ഇരുവരും തമ്മിൽ കളിക്കുന്ന മൂന്നാം മത്സരമാണിത്. ഇതിനു മുമ്പ് കളിച്ച രണ്ട് മത്സരങ്ങളും എളുപ്പത്തിൽ ഫിഫ ജയിച്ചിരുന്നു

ഫിഫയും എഫ് സി കൊണ്ടോട്ടിയും കളിച്ച അവസാന പത്തു മത്സരങ്ങളിൽ ഒമ്പതും ഫിഫ മഞ്ചേരി ഏകപക്ഷീയമായി വിജയിച്ച മത്സരങ്ങൾ ആയിരുന്നു. ഇന്നും അത്തരത്തിൽ ഉള്ള മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫിഫാ മഞ്ചേരി vs എഫ് സി കോണ്ടോട്ടി

അവസാന 10 മത്സരങ്ങൾ

ഫിഫ ജയം : 9
കൊണ്ടോട്ടി : 1

ഫിഫ ഗോളുകൾ : 26
കൊണ്ടോട്ടി ഗോളുകൾ : 8

ഇന്നത്തെ ഫിക്സ്ചറുകൾ;

വണ്ടൂർ:

ഫിഫാ മഞ്ചേരി vs എഫ് സി കൊണ്ടോട്ടി

മണ്ണാർക്കാട്:
ലിൻഷ മണ്ണാർക്കാട് vs ജിംഖാന തൃശ്ശൂർ

കോട്ടക്കൽ;
എ വൈ സി vs ബെയ്സ് പെരുമ്പാവൂർ

വലിയാലുക്കൽ:
മത്സരമില്ല

നീലേശ്വരം:
മത്സരമില്ല

മൊറയൂർ:

കെ ആർ എസ് കോഴിക്കോട് vs അൽ ശബാബ്

മങ്കട:

സബാൻ കോട്ടക്കൽ vs ടൗൺ ടീം അരീക്കോട്

ഒളവണ്ണ:
ശാസ്ത തൃശ്ശൂർ vs മെഡിഗാഡ് അരീക്കോട്