സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ എടപ്പയിൽ ഫ്ലോറിംഗ് സബാൻ കോട്ടക്കൽ ബെയ്സ് പെരുമ്പാവൂരിനെ നേരിടും . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. കഴിഞ്ഞ ദിവസം മറ്റൊരു ഗ്രൗണ്ടിൽ ബെയ്സ് പെരുമ്പാവൂരിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് സബാൻ ഇന്ന് ഇറങ്ങുന്നത്. എന്നാൽ സബാനോടേറ്റ ആ പരാജയത്തിനു പക വീട്ടൽ ആകും ബെയ്സിന്റെ ലക്ഷ്യം.
ഇന്ന് മമ്പാടിന്റെ മൈതാനത്ത് നടക്കുന്നത് ശക്തമായ പോരാട്ടമാണ്. സെവൻസിലെ വലിയ ശക്തികളായ ഫിഫാ മഞ്ചേരി ഇന്ന് ജവഹർ മാവൂരിനെയാണ് നേരിടുന്നത്. ഇന്നലെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഫിഫാ മഞ്ചേരി കൊണ്ടോട്ടിയെ വൻ സ്കോറിൽ തോൽപ്പിച്ചു കൊണ്ട് സീസൺ ഗംഭീരമായി തുടങ്ങിയിരുന്നു. മറുവശത്ത് ജവഹർ മാവൂർ ഈ സീസണിൽ താളം കിട്ടാതെ കഷ്ടപ്പെടുകയാണ്.
ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് മെഡിഗാഡ് അരീക്കോടിനെ നേരിടും.













