തുടർച്ചയായ നാലാം മത്സരത്തിലും ഫിഫാ മഞ്ചേരിക്ക് തോൽവി

ഫിഫാ മഞ്ചേരിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ നാലാം ദിവസവും പരാജയത്തോടെ മടങ്ങുകയാണ് ഫിഫാ മഞ്ചേരി. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ സെമി ഫൈനലിന്റെ ആദ്യ പാദത്ത സബാൻ കോട്ടക്കലാണ് ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫിഫയുടെ തോൽവി. ഫിഫയ്ക്ക് ഇത് തുടർച്ചയായ നാലാം പരാജയമാണെങ്കിൽ സബാന് ഇത് തുടർച്ചയായ നാലാം വിജയമാണ്.

സീസണിൽ ഇതദ്യമായാണ് ഫിഫാ മഞ്ചേരിയെ സബാൻ തോൽപ്പിക്കുന്നത്. നാളെ കുപ്പൂത്തിൽ മറ്റൊരു സെമിയിൽ റോയൽ ട്രാവൽസ് കോഴിക്കോടും അഭിലാഷ് കുപ്പൂത്തും തമ്മിൽ ഏറ്റുമുട്ടും.