ക്രിസ് വൈൽഡറിന് ഷെഫീൽഡിൽ പുതിയ കരാർ

- Advertisement -

ഷെഫീൽഡ് യുണൈറ്റഡ് പരിശീലകൻ ക്രിസ് വൈൽഡർ ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. കരാർ പ്രകാരം 2024 വരെ അദ്ദേഹം ഷെഫീൽഡ് പരിശീലക സ്ഥാനത്ത് തുടരും. മികച്ച പ്രകടനങ്ങൾ നടത്തി പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് തുടരുന്ന ഷെഫീൽഡ് ഈ സീസണിലാണ് പ്രീമിയർ ലീഗിലേക്ക് സ്ഥാന കയറ്റം കിട്ടി എത്തിയത്.

52 വയസുകാരനായ ക്രിസ് വൈൽഡർ 2016 ലാണ് ഷെഫീൽഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അന്ന് ഇംഗ്ലണ്ട് മൂന്നാം ഡിവിഷൻ ലീഗിൽ കളിച്ചിരുന്ന ക്ലബ്ബിനെ 3 വർഷം കൊണ്ട് ടോപ്പ് ഡിവിഷനിൽ എത്തിക്കാൻ അദ്ദേഹത്തിനായി.

Advertisement