ചാലിശ്ശേരി സെവൻസ്, ആദ്യ മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിന് ജയം

Newsroom

Picsart 23 04 22 23 32 15 849

റംസാൻ ഇടവേള കഴിഞ്ഞ് അഖിലേന്ത്യാ സെവൻസ് സീസൺ ഇന്ന് പുനരാരംഭിച്ചു. ഇന്ന് ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിലെ ആദ്യ ദിവസമായിരുന്നു. ഇന്ന് മെഡിഗാഡ് അരീക്കോടിനെ നേരിട്ട ബെയ്സ് പെരുമ്പാവൂർ വിജയം സ്വന്തമാക്കി. ഇന്ന് നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയിരുന്നില്ല. തുടർന്ന് ഗോൾരഹിത മത്സരത്തിൽ ഫലം കാണാൻ പെനാൾട്ടി കൊണ്ടും ആയില്ല. അവസാനം ടോസ് നടത്തേണ്ടി വന്നു. ടോസിൽ ബെയ്സ് പെരുമ്പാവൂരിനൊപ്പം ഭാഗ്യം നിന്നു. നാളെ ചാലിശ്ശേരി സെവൻസിൽ ഉഷ തൃശ്ശൂരും ജവഹർ മാവൂരും നേർക്കുനേർ വരും.

നാളെ മേലാറ്റൂർ, പെരുവള്ളൂർ, മങ്കട, കാഞ്ഞങ്ങാട് ഗ്രൗണ്ടുകളിലും സെവൻസ് ടൂർണമെന്റുകൾ ആരംഭിക്കുന്നുണ്ട്.