കരീബിയൻസിൽ എഫ് സി തൃക്കരിപ്പൂരിന്റെ സീസണിലെ ഏറ്റവും വലിയ വിജയം

- Advertisement -

കരീബിയൻസിൽ എഫ് സി തൃക്കരിപ്പൂരിന് വീണ്ടും ഏകപക്ഷീയ വിജയം. തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിനെയാണ് ഗോൾ വക നിറച്ചു കൊണ്ട് തൃക്കരിപ്പൂർ കീഴടക്കിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. ആദ്യ മത്സരത്തിൽ ഇ കെ നായനാർ എഫ് സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കും തൃക്കരിപ്പൂർ തോൽപ്പിച്ചിരുന്നു. സീസണിൽ ഇതാദ്യമായാണ് എഫ് സി തൃക്കരിപ്പൂർ ഒരു കളിയിൽ അഞ്ചു ഗോളുകൾ അടിക്കുന്നത്. തൃക്കരിപ്പൂരിന്റെ സീസണിലെ ഏറ്റവും വലിയ വിജയവുമാണിത്.

നാളെ കരീബിയൻസിൽ ജവഹർ മാവൂർ ഫിഫാ മഞ്ചേരിയെ നേരിടും.

Advertisement