കരീബിയൻസിൽ കെ എഫ് സി കാളികാവിന് ജയം

Newsroom

കരീബിയൻസിൽ കെ എഫ് സി കാളികാവ് അടുത്ത റൗണ്ടിലേക്ക്. ഇന്നലെ തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ അൽ ശബാബിനെ തോൽപ്പിച്ചാണ് കാളികാവ് മുന്നോട്ടേക്ക് കുതിച്ചത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു കാളികാവിന്റെ വിജയം. അവസാന അഞ്ചു മത്സരങ്ങളിൽ കാളികാവിന്റെ രണ്ടാം ജയം മാത്രമാണിത്.

ഇന്ന് കരീബിയൻസിൽ എഫ് സി തൃക്കരിപ്പൂർ ഇ കെ നായനാർ എഫ് സി ഇരിട്ടിയെ നേരിടും.