തളിപ്പറമ്പ് കരീബിയൻസ് സെവൻസിൽ ഇന്നലെ നടന്ന ശക്തമായ പോരാട്ടം ജയിച്ച് കെ എഫ് സി കാളികാവ് ഫൈനലിൽ. കരീബിയൻസ് സെവൻസിലെ രണ്ടാം സെമിയിൽ കെ എഫ് സി കാളികാവ് കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കാളികാവിന്റെ വിജയം. ഇതാദ്യമായാണ് ഈ സീസണിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ കെ എഫ് സി കാളികാവ് തോൽപ്പിക്കുന്നത്. സീസണിൽ ഇതുവരെ കിരീടം നേടാൻ കഴിയാത്ത കെ എഫ് സി കാളികാവിന്റെ ആദ്യ ഫൈനലാണ് ഇത്. ഫൈനലിൽ എഫ് സി തൃക്കരിപ്പൂർ ആകും കാളികാവിന്റെ എതിരാളികൾ. ലക്കി സോക്കർ ആലുവയെ തോൽപ്പിച്ചായിരുന്നു തൃക്കരിപ്പൂർ ഫൈനലിൽ എത്തിയത്.